Friday 4 May 2012

യാത്രാരംഭം

യാത്രാരംഭം

മറുനിറങ്ങള്‍ ചുവരൊഴിഞ്ഞപ്പോഴൊക്കെയും
ഒരു നിറച്ചുവയാണ് എനിക്കെന്നും
നിലവിളക്കിന്‍ കരിന്തിരികൊമ്പിലും
നിലവിളി തൂങ്ങിയ  കയറിന്‍റെ തുമ്പിലും
നിലയ്ക്കാത്ത മനസിന്‍റെ വ്യാകുല പ്രാര്‍ത്ഥന

കരിമ്പനകൊമ്പുകളില്‍ തളര്‍ന്നുറങ്ങിയ
സ്വപന സഞ്ചാരങ്ങള്‍ക്ക്  ഇത് നഷ്ടരേഖ 
കൗമാര സ്വപ്‌നങ്ങള്‍ നൊന്തുപ്രസവിച്ച
ജന്മരേഖകള്‍ക്ക് ഇത് ഹൃദയസ്തംഭനം

ഇന്ന്
പ്രാപഞ്ചിക പരിണാമസിദ്ധാന്തങ്ങള്‍ക്ക്
നടുവില്‍ ഞാനേകനായി
ഇന്ന്
നിലവിളി വളര്‍ത്തിയ ഈ തെരുവിന്‍റെ
രാജാക്കന്മാര്‍ക്ക് നടുവില്‍ ഞാനന്യനായി

ഓര്‍മ്മകള്‍ സുക്ഷിച്ച
ഘടികാര രേഖകള്‍ക്കുളളില്‍
ചിറകുകള്‍ ജനിപ്പിച്ചു
ഇനി ഞാനൊന്നു ഉറങ്ങട്ടെ

2 comments:

  1. ee vattayilakal iniyenkilum sajeeeva mayirikkumo???????????????.....

    ReplyDelete
  2. യാത്രയിതാ പോകാന്‍ തുടങ്ങുമ്പോള്‍
    മാത്രയില്‍ പെട്ടെന്ന് വിങ്ങലുകള്‍
    അല്ല മറ്റൊന്നുമല്ലത് പൊന്കുട ചൂടി - ആ
    മുല്ല മൊട്ടൊന്നു ചൂടിയ പെണ്‍കൊടി അല്ലെ?

    വേണ്ട വേണ്ട മത്തായീ നീ പിരാന്തു പിടിക്കേണ്ട
    പണ്ട് പണ്ടേ ഇതിങ്ങനാ പിരാന്തു പിടിപ്പിക്കും
    പെണ്ണ് കെട്ടുന്നത് നല്ലതാടോ പക്ഷെ
    കണ്ണ് കിട്ടാതെ നീ രക്ഷ കെട്ടീടണം

    വ്യാകുല പ്രാര്‍ത്ഥന, ഹൃദയസ്തംഭനം
    ചിറകുകള്‍, രാജാവ്‌, പിന്നെയാ രേഖകള്‍
    ഒക്കെയും മൊത്തവും വെറുമൊരു
    മസ്തിഷ്ക വൈദ്യുതി ചാലന പ്രകമ്പനം

    ReplyDelete