Saturday 23 July 2011

ഒരു രാത്രിയിലെ മുന്ന് സ്വപ്‌നങ്ങള്‍

1 .  സിപ്പ് ഫോള്‍ടറില്‍  അയച്ചുതന്ന  ഇലഞ്ഞിപ്പൂക്കളില്‍
അവളെനിക്ക് ഗ്രാമത്തിന്‍റെ വാക്കുകള്‍
പൊതിഞ്ഞിരുന്നു 

2.  തുലികത്തുമ്പിലെ രക്തമില്ലാ കുട്ടികള്‍
നിറങ്ങള്‍ തിരിച്ചറിയാതെ
എന്‍റെ പ്രാണനെ പുലഭ്യം പറയുന്നു

3 . പടര്‍ന്നു പന്തലിച്ച വാടാമല്ലിയുടെ
രാസശ്രിംഗലയില്‍
ചുരുളന്‍പുഴുക്കളുടെ ശവഘോഷയാത്രയും 


Sunday 10 July 2011

14nu 6ganam

പാദം-1

അക്ഷരപൂട്ടില്‍ കുടുങ്ങിക്കിടന്നോരെന്‍
ഉച്ഛശ്വാസത്തെ
വ്യാകരണ പെട്ടി കുലുങ്ങുമാറു-
ഞാന്‍ പുറത്തെടുത്തു

പാദം-2

ഭൈരവ കോലങ്ങള്‍ തുള്ളുമാറു
പടയണികാവിലവമുടിയഴിച്ചാടി
തീപന്തങ്ങളിലോക്കെയും കവിത പടര്‍ന്നു
ഉടയാടകളടര്‍ന്നകന്നു 

പാദം-3

ദ്രവിച്ചുതീര്‍ന്ന ഉച്ഛിഷ്ടാക്ഷര-
പ്രശനോത്തിരികള്‍
കാവിലെ വിഗ്രഹക്കുട്ടത്തില്‍
കുടിയിരുന്നു 

 
നേരം പുലര്‍ന്നു-നാളെ വലിയ പടയണി 

Sunday 3 July 2011

ഉത്രം നക്ഷത്രം

ഇനിയുള്ള ഏഴരവര്‍ഷം
എനിക്ക് ഏഴരശനിയാണത്രേ
ശത്രുദോഷം, കടബാധ്യത, അപകടസാധ്യത
എല്ലാമുണ്ടത്രേ.
"എന്‍റെ വിധി എന്‍റെ പിഴ "

കുരുത്തോല പെരുന്നാളിന്
പള്ളിയില്‍ പോയി
കിട്ടിയ കുരുത്തോലത്തുമ്പില്‍
ഉത്രം നക്ഷത്രത്തെ ഞാന്‍ കെട്ടിയിട്ടു
കഴുതപുറത്തു വരുന്നവന് ജയ്‌ വിളിക്കാ-
നാണിനി അവന്‍റെ വിധി.

Sunday 26 June 2011

എന്‍റെ കവിത

നഷ്ടഗണിതങ്ങളിലാണ്‌    ഞാനെന്‍റെ
ഇഷ്ടങ്ങളുടെ  വീട് മേഞ്ഞത് 

ഇഷ്ടസ്വപ്നങ്ങളിലാണെന്‍റ
ആശയും നിരാശയും കലഹിച്ചുപോന്നത്

എന്‍റെ ബീജങ്ങളുടെ പൂര്‍വ്വരോധനം
പലിശപടികാരന്‍റെ പേനത്തുമ്പിലും .

മറുപുറം 

നദികളോക്കെ  വരണ്ടുപോകട്ടെ
പ്രളയമിങ്ങനെ കവിഞ്ഞുപോരട്ടെ
കടലൊക്കെ തിടബുകെട്ടട്ടേ
സൂര്യസ്നേഹം ചേര്‍ന്നുനില്‍കട്ടെ


ഉപകാരസ്മരണയും ഉപസംഹാരവും

ഉദ്ധിഷ്ട    കാര്യത്തിനെന്‍റെ
ഉപകരസ്മരണ
ഉപസംഹാരം എന്‍റെ വീണ്ടും ജനനവും .


Thursday 23 June 2011

നിശബ്ദത

നിശബ്ദതയുടെ സ്വതന്ത്രവിഹാരങ്ങളില്ലാണത്രെ 
വിചിന്തനങ്ങള്‍ ഉണ്ടാവുന്നത് 

ഉള്ളുരുകുമ്പോഴും എവിടെയോ ഒരു 
 നിശബ്ദത ഉണ്ടാകുമത്രേ 

 നിശബ്ദതയെ ആദ്യമായി ലംഘിച്ചതു ദൈവമാണത്രെ 
ഇന്നുമാ  ആദ്യമശബ്ദത്തേ  തേടിയത്രെ അവന്‍റ യാത്ര 

അതുകൊണ്ടാണത്രെ ഇന്ന്  നിശബ്ദത    
 ഒരു ചിന്ത മാത്രമായത് .
 
 
 

 
 

ഇവിടെ നിന്നും ഓര്‍ക്കാന്‍ കൊതിക്കുന്നത്

  1. നാട്ടുമാവിന്‍ ചുവട്‌
  2. വര്‍ഷകാല സന്ധ്യ 
  3. പുട്ടും കടലയും 
  4. മറന്നു വച്ച പ്രണയം 
  5. പിന്നെ എന്‍ ബാല്യകാല നിറങ്ങളും  

"നഷ്ടമാകുന്നു
                          എനിക്ക് എന്നെയും 
എന്‍
            പ്രണയാത്മകാവ്യാബിംബങ്ങളും"