Saturday 19 October 2013

മരണകാരണം



ഇന്നവൾ തൂകിയ
കണ്ണുനീരിൻ ധുപകുറ്റികളിൽ
കുന്തിരിക്കത്തിൻ  അത്മാവല്ല
മുഷ്ടി ചുരുട്ടിയ
വിപ്ലവ സ്വർഗത്തിൻ
രക്ത ധമനികുള്ളിൽ
അത്മിയാനന്തവുമില്ല

പൂത്തുലഞ്ഞ ചെമ്പക പൂക്കളിൻ
നിദ്രയ്ക്കുള്ളിൽ പ്രത്യാശയുടെ
മരണമണികൾ

നേരവും ഭേദിച്ച്, ആരോ കുലച്ചതു
ഇരുളിൻ തെളിമയിൽ വായ്ത്താരി മുഴക്കുന്നു

കുഴിമാടങ്ങൾ ശേഷിക്കാത്ത
ആത്മാക്കൾ ഇര തേടാത്ത
മരണസൗഹ്രദത്തിലല്ലോ  നമ്മൾ

Wednesday 1 August 2012

എന്‍റെ ഗ്രഹനില

ഭൂതം 
.........

അവളുടെ ആവനാഴിപൂക്കളിന്‍
ആഭിചാരസന്ധ്യകളില്‍
പഴയനിയമ പുസ്തകത്തിന്‍ വംശപുരാണം

വര്‍ത്തമാനം
.....................

പ്രണയം വൈകിവന്ന വൈകാരികതയല്ല
തെരുവ്പട്ടിയുടെ നാവിന്‍തുമ്പിലെ സംഗീതവുമല്ല

ഭാവി
..........

ഇരുള് പുലരുവോളം എനിക്കെന്‍
തകര്‍ത്തെറിഞ്ഞ വാക്കുകള്‍ തേടണം

Friday 4 May 2012

യാത്രാരംഭം

യാത്രാരംഭം

മറുനിറങ്ങള്‍ ചുവരൊഴിഞ്ഞപ്പോഴൊക്കെയും
ഒരു നിറച്ചുവയാണ് എനിക്കെന്നും
നിലവിളക്കിന്‍ കരിന്തിരികൊമ്പിലും
നിലവിളി തൂങ്ങിയ  കയറിന്‍റെ തുമ്പിലും
നിലയ്ക്കാത്ത മനസിന്‍റെ വ്യാകുല പ്രാര്‍ത്ഥന

കരിമ്പനകൊമ്പുകളില്‍ തളര്‍ന്നുറങ്ങിയ
സ്വപന സഞ്ചാരങ്ങള്‍ക്ക്  ഇത് നഷ്ടരേഖ 
കൗമാര സ്വപ്‌നങ്ങള്‍ നൊന്തുപ്രസവിച്ച
ജന്മരേഖകള്‍ക്ക് ഇത് ഹൃദയസ്തംഭനം

ഇന്ന്
പ്രാപഞ്ചിക പരിണാമസിദ്ധാന്തങ്ങള്‍ക്ക്
നടുവില്‍ ഞാനേകനായി
ഇന്ന്
നിലവിളി വളര്‍ത്തിയ ഈ തെരുവിന്‍റെ
രാജാക്കന്മാര്‍ക്ക് നടുവില്‍ ഞാനന്യനായി

ഓര്‍മ്മകള്‍ സുക്ഷിച്ച
ഘടികാര രേഖകള്‍ക്കുളളില്‍
ചിറകുകള്‍ ജനിപ്പിച്ചു
ഇനി ഞാനൊന്നു ഉറങ്ങട്ടെ

Saturday 23 July 2011

ഒരു രാത്രിയിലെ മുന്ന് സ്വപ്‌നങ്ങള്‍

1 .  സിപ്പ് ഫോള്‍ടറില്‍  അയച്ചുതന്ന  ഇലഞ്ഞിപ്പൂക്കളില്‍
അവളെനിക്ക് ഗ്രാമത്തിന്‍റെ വാക്കുകള്‍
പൊതിഞ്ഞിരുന്നു 

2.  തുലികത്തുമ്പിലെ രക്തമില്ലാ കുട്ടികള്‍
നിറങ്ങള്‍ തിരിച്ചറിയാതെ
എന്‍റെ പ്രാണനെ പുലഭ്യം പറയുന്നു

3 . പടര്‍ന്നു പന്തലിച്ച വാടാമല്ലിയുടെ
രാസശ്രിംഗലയില്‍
ചുരുളന്‍പുഴുക്കളുടെ ശവഘോഷയാത്രയും 


Sunday 10 July 2011

14nu 6ganam

പാദം-1

അക്ഷരപൂട്ടില്‍ കുടുങ്ങിക്കിടന്നോരെന്‍
ഉച്ഛശ്വാസത്തെ
വ്യാകരണ പെട്ടി കുലുങ്ങുമാറു-
ഞാന്‍ പുറത്തെടുത്തു

പാദം-2

ഭൈരവ കോലങ്ങള്‍ തുള്ളുമാറു
പടയണികാവിലവമുടിയഴിച്ചാടി
തീപന്തങ്ങളിലോക്കെയും കവിത പടര്‍ന്നു
ഉടയാടകളടര്‍ന്നകന്നു 

പാദം-3

ദ്രവിച്ചുതീര്‍ന്ന ഉച്ഛിഷ്ടാക്ഷര-
പ്രശനോത്തിരികള്‍
കാവിലെ വിഗ്രഹക്കുട്ടത്തില്‍
കുടിയിരുന്നു 

 
നേരം പുലര്‍ന്നു-നാളെ വലിയ പടയണി 

Sunday 3 July 2011

ഉത്രം നക്ഷത്രം

ഇനിയുള്ള ഏഴരവര്‍ഷം
എനിക്ക് ഏഴരശനിയാണത്രേ
ശത്രുദോഷം, കടബാധ്യത, അപകടസാധ്യത
എല്ലാമുണ്ടത്രേ.
"എന്‍റെ വിധി എന്‍റെ പിഴ "

കുരുത്തോല പെരുന്നാളിന്
പള്ളിയില്‍ പോയി
കിട്ടിയ കുരുത്തോലത്തുമ്പില്‍
ഉത്രം നക്ഷത്രത്തെ ഞാന്‍ കെട്ടിയിട്ടു
കഴുതപുറത്തു വരുന്നവന് ജയ്‌ വിളിക്കാ-
നാണിനി അവന്‍റെ വിധി.

Sunday 26 June 2011

എന്‍റെ കവിത

നഷ്ടഗണിതങ്ങളിലാണ്‌    ഞാനെന്‍റെ
ഇഷ്ടങ്ങളുടെ  വീട് മേഞ്ഞത് 

ഇഷ്ടസ്വപ്നങ്ങളിലാണെന്‍റ
ആശയും നിരാശയും കലഹിച്ചുപോന്നത്

എന്‍റെ ബീജങ്ങളുടെ പൂര്‍വ്വരോധനം
പലിശപടികാരന്‍റെ പേനത്തുമ്പിലും .

മറുപുറം 

നദികളോക്കെ  വരണ്ടുപോകട്ടെ
പ്രളയമിങ്ങനെ കവിഞ്ഞുപോരട്ടെ
കടലൊക്കെ തിടബുകെട്ടട്ടേ
സൂര്യസ്നേഹം ചേര്‍ന്നുനില്‍കട്ടെ


ഉപകാരസ്മരണയും ഉപസംഹാരവും

ഉദ്ധിഷ്ട    കാര്യത്തിനെന്‍റെ
ഉപകരസ്മരണ
ഉപസംഹാരം എന്‍റെ വീണ്ടും ജനനവും .