Wednesday, 1 August 2012
Friday, 4 May 2012
യാത്രാരംഭം
യാത്രാരംഭം
മറുനിറങ്ങള്‍ ചുവരൊഴിഞ്ഞപ്പോഴൊക്കെയും
ഒരു നിറച്ചുവയാണ് എനിക്കെന്നും
നിലവിളക്കിന് കരിന്തിരികൊമ്പിലും
നിലവിളി തൂങ്ങിയ കയറിന്റെ തുമ്പിലും
നിലയ്ക്കാത്ത മനസിന്റെ വ്യാകുല പ്രാര്‍ത്ഥന
കരിമ്പനകൊമ്പുകളില് തളര്‍ന്നുറങ്ങിയ
സ്വപന സഞ്ചാരങ്ങള്‍ക്ക് ഇത് നഷ്ടരേഖ
കൗമാര സ്വപ്നങ്ങള്‍ നൊന്തുപ്രസവിച്ച
ജന്മരേഖകള്ക്ക് ഇത് ഹൃദയസ്തംഭനം
ഇന്ന്
പ്രാപഞ്ചിക പരിണാമസിദ്ധാന്തങ്ങള്‍ക്ക്
നടുവില്‍ ഞാനേകനായി
ഇന്ന്
നിലവിളി വളര്‍ത്തിയ ഈ തെരുവിന്റെ
രാജാക്കന്മാര്ക്ക് നടുവില്‍ ഞാനന്യനായി
ഓര്‍മ്മകള്‍ സുക്ഷിച്ച
ഘടികാര രേഖകള്ക്കുളളില്
ചിറകുകള് ജനിപ്പിച്ചു
ഇനി ഞാനൊന്നു ഉറങ്ങട്ടെ
മറുനിറങ്ങള്‍ ചുവരൊഴിഞ്ഞപ്പോഴൊക്കെയും
ഒരു നിറച്ചുവയാണ് എനിക്കെന്നും
നിലവിളക്കിന് കരിന്തിരികൊമ്പിലും
നിലവിളി തൂങ്ങിയ കയറിന്റെ തുമ്പിലും
നിലയ്ക്കാത്ത മനസിന്റെ വ്യാകുല പ്രാര്‍ത്ഥന
കരിമ്പനകൊമ്പുകളില് തളര്‍ന്നുറങ്ങിയ
സ്വപന സഞ്ചാരങ്ങള്‍ക്ക് ഇത് നഷ്ടരേഖ
കൗമാര സ്വപ്നങ്ങള്‍ നൊന്തുപ്രസവിച്ച
ജന്മരേഖകള്ക്ക് ഇത് ഹൃദയസ്തംഭനം
ഇന്ന്
പ്രാപഞ്ചിക പരിണാമസിദ്ധാന്തങ്ങള്‍ക്ക്
നടുവില്‍ ഞാനേകനായി
ഇന്ന്
നിലവിളി വളര്‍ത്തിയ ഈ തെരുവിന്റെ
രാജാക്കന്മാര്ക്ക് നടുവില്‍ ഞാനന്യനായി
ഓര്‍മ്മകള്‍ സുക്ഷിച്ച
ഘടികാര രേഖകള്ക്കുളളില്
ചിറകുകള് ജനിപ്പിച്ചു
ഇനി ഞാനൊന്നു ഉറങ്ങട്ടെ
Saturday, 23 July 2011
ഒരു രാത്രിയിലെ മുന്ന് സ്വപ്നങ്ങള്‍
1 . സിപ്പ് ഫോള്‍ടറില്‍ അയച്ചുതന്ന ഇലഞ്ഞിപ്പൂക്കളില്‍
അവളെനിക്ക് ഗ്രാമത്തിന്റെ വാക്കുകള്‍
പൊതിഞ്ഞിരുന്നു
2. തുലികത്തുമ്പിലെ രക്തമില്ലാ കുട്ടികള്‍
നിറങ്ങള്‍ തിരിച്ചറിയാതെ
എന്റെ പ്രാണനെ പുലഭ്യം പറയുന്നു
3 . പടര്‍ന്നു പന്തലിച്ച വാടാമല്ലിയുടെ
രാസശ്രിംഗലയില്‍
ചുരുളന്‍പുഴുക്കളുടെ ശവഘോഷയാത്രയും
അവളെനിക്ക് ഗ്രാമത്തിന്റെ വാക്കുകള്‍
പൊതിഞ്ഞിരുന്നു
2. തുലികത്തുമ്പിലെ രക്തമില്ലാ കുട്ടികള്‍
നിറങ്ങള്‍ തിരിച്ചറിയാതെ
എന്റെ പ്രാണനെ പുലഭ്യം പറയുന്നു
3 . പടര്‍ന്നു പന്തലിച്ച വാടാമല്ലിയുടെ
രാസശ്രിംഗലയില്‍
ചുരുളന്‍പുഴുക്കളുടെ ശവഘോഷയാത്രയും
Sunday, 10 July 2011
14nu 6ganam
പാദം-1
അക്ഷരപൂട്ടില്‍ കുടുങ്ങിക്കിടന്നോരെന്‍
ഉച്ഛശ്വാസത്തെ
വ്യാകരണ പെട്ടി കുലുങ്ങുമാറു-
ഞാന്‍ പുറത്തെടുത്തു
പാദം-2
ഭൈരവ കോലങ്ങള്‍ തുള്ളുമാറു
പടയണികാവിലവമുടിയഴിച്ചാടി
തീപന്തങ്ങളിലോക്കെയും കവിത പടര്‍ന്നു
ഉടയാടകളടര്‍ന്നകന്നു
പാദം-3
ദ്രവിച്ചുതീര്‍ന്ന ഉച്ഛിഷ്ടാക്ഷര-
പ്രശനോത്തിരികള്‍
കാവിലെ വിഗ്രഹക്കുട്ടത്തില്‍
കുടിയിരുന്നു
നേരം പുലര്‍ന്നു-നാളെ വലിയ പടയണി
അക്ഷരപൂട്ടില്‍ കുടുങ്ങിക്കിടന്നോരെന്‍
ഉച്ഛശ്വാസത്തെ
വ്യാകരണ പെട്ടി കുലുങ്ങുമാറു-
ഞാന്‍ പുറത്തെടുത്തു
പാദം-2
ഭൈരവ കോലങ്ങള്‍ തുള്ളുമാറു
പടയണികാവിലവമുടിയഴിച്ചാടി
തീപന്തങ്ങളിലോക്കെയും കവിത പടര്‍ന്നു
ഉടയാടകളടര്‍ന്നകന്നു
പാദം-3
ദ്രവിച്ചുതീര്‍ന്ന ഉച്ഛിഷ്ടാക്ഷര-
പ്രശനോത്തിരികള്‍
കാവിലെ വിഗ്രഹക്കുട്ടത്തില്‍
കുടിയിരുന്നു
നേരം പുലര്‍ന്നു-നാളെ വലിയ പടയണി
Sunday, 3 July 2011
ഉത്രം നക്ഷത്രം
ഇനിയുള്ള ഏഴരവര്‍ഷം
എനിക്ക് ഏഴരശനിയാണത്രേ
ശത്രുദോഷം, കടബാധ്യത, അപകടസാധ്യത
എല്ലാമുണ്ടത്രേ.
"എന്റെ വിധി എന്റെ പിഴ "
കുരുത്തോല പെരുന്നാളിന്
പള്ളിയില്‍ പോയി
കിട്ടിയ കുരുത്തോലത്തുമ്പില്‍
ഉത്രം നക്ഷത്രത്തെ ഞാന്‍ കെട്ടിയിട്ടു
കഴുതപുറത്തു വരുന്നവന് ജയ് വിളിക്കാ-
നാണിനി അവന്റെ വിധി.
എനിക്ക് ഏഴരശനിയാണത്രേ
ശത്രുദോഷം, കടബാധ്യത, അപകടസാധ്യത
എല്ലാമുണ്ടത്രേ.
"എന്റെ വിധി എന്റെ പിഴ "
കുരുത്തോല പെരുന്നാളിന്
പള്ളിയില്‍ പോയി
കിട്ടിയ കുരുത്തോലത്തുമ്പില്‍
ഉത്രം നക്ഷത്രത്തെ ഞാന്‍ കെട്ടിയിട്ടു
കഴുതപുറത്തു വരുന്നവന് ജയ് വിളിക്കാ-
നാണിനി അവന്റെ വിധി.
Sunday, 26 June 2011
എന്റെ കവിത
നഷ്ടഗണിതങ്ങളിലാണ് ഞാനെന്റെ
ഇഷ്ടങ്ങളുടെ വീട് മേഞ്ഞത്
എന്റെ ബീജങ്ങളുടെ പൂര്വ്വരോധനം
പലിശപടികാരന്റെ പേനത്തുമ്പിലും .
മറുപുറം
നദികളോക്കെ വരണ്ടുപോകട്ടെ
പ്രളയമിങ്ങനെ കവിഞ്ഞുപോരട്ടെ
കടലൊക്കെ തിടബുകെട്ടട്ടേ
സൂര്യസ്നേഹം ചേര്ന്നുനില്കട്ടെ
ഉപകാരസ്മരണയും ഉപസംഹാരവും
ഉദ്ധിഷ്ട കാര്യത്തിനെന്റെ
ഉപകരസ്മരണ
ഉപസംഹാരം എന്റെ വീണ്ടും ജനനവും .
ഇഷ്ടങ്ങളുടെ വീട് മേഞ്ഞത്
ഇഷ്ടസ്വപ്നങ്ങളിലാണെന്റ
ആശയും നിരാശയും കലഹിച്ചുപോന്നത്എന്റെ ബീജങ്ങളുടെ പൂര്വ്വരോധനം
പലിശപടികാരന്റെ പേനത്തുമ്പിലും .
മറുപുറം
നദികളോക്കെ വരണ്ടുപോകട്ടെ
പ്രളയമിങ്ങനെ കവിഞ്ഞുപോരട്ടെ
കടലൊക്കെ തിടബുകെട്ടട്ടേ
സൂര്യസ്നേഹം ചേര്ന്നുനില്കട്ടെ
ഉപകാരസ്മരണയും ഉപസംഹാരവും
ഉദ്ധിഷ്ട കാര്യത്തിനെന്റെ
ഉപകരസ്മരണ
ഉപസംഹാരം എന്റെ വീണ്ടും ജനനവും .
Thursday, 23 June 2011
നിശബ്ദത
നിശബ്ദതയുടെ സ്വതന്ത്രവിഹാരങ്ങളില്ലാണത്രെ
വിചിന്തനങ്ങള്‍ ഉണ്ടാവുന്നത്
ഉള്ളുരുകുമ്പോഴും എവിടെയോ ഒരു
നിശബ്ദത ഉണ്ടാകുമത്രേ
നിശബ്ദതയെ ആദ്യമായി ലംഘിച്ചതു ദൈവമാണത്രെ
ഇന്നുമാ ആദ്യമശബ്ദത്തേ തേടിയത്രെ അവന്റ യാത്ര
അതുകൊണ്ടാണത്രെ ഇന്ന് നിശബ്ദത
ഒരു ചിന്ത മാത്രമായത് .
Subscribe to:
Posts (Atom)
